Psalms 126

ആരോഹണഗീതം.

1യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ
ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
2അന്നു ഞങ്ങളുടെ വായിൽ ചിരിയും
ഞങ്ങളുടെ നാവിന്മേൽ ആൎപ്പും നിറഞ്ഞിരുന്നു.
യഹോവ അവരിൽ വങ്കാൎയ്യങ്ങളെ ചെയ്തിരിക്കുന്നു
എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.
3യഹോവ ഞങ്ങളിൽ വങ്കാൎയ്യങ്ങളെ ചെയ്തിരിക്കുന്നു;
അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.
4യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ
ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.
5കണ്ണുനീരോടെ വിതെക്കുന്നവർ
ആൎപ്പോടെ കൊയ്യും.
6വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു;
കറ്റ ചുമന്നും ആൎത്തുംകൊണ്ടു വരുന്നു.
Copyright information for Mal1910